പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/അക്ഷരവൃക്ഷം/നിസ്സാരൻ)

Schoolwiki സംരംഭത്തിൽ നിന്ന്
നിസ്സാരൻ


കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ
കൊടും ഭീകരനാം അവനൊരു കൃമി കീടം
അഖിലാണ്ഡ ലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടു തീയായ്



വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാത്തവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്‌



ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്



കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ
കേണിടുന്നു അല്പം ശ്വാസത്തിനായ്
കേട്ടവർ കേട്ടവർ അടക്കുന്നു മാർഗങ്ങൾ
കേറി വരാതെ തടഞ്ഞീടുവാൻ


 

രിഫ ഫാത്തിമ പി കെ
VII A പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത