ഒരിടത്ത് ഒരു ദിവസം രാജുവും അമ്മയും കൂടി തക്കാളി വിത്തു നട്ടു. അവൻ അതിന് എല്ലാ ദിവസവും വെള്ളമൊഴിക്കും ആയിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതിന് മുള വന്നു. അവന് വളരെ സന്തോഷമായി ദിവസവും രാവിലെ എഴുന്നേറ്റാൽ ഉടൻ പോയി വളർന്നോ എന്ന് നോക്കുമായിരുന്നു എന്നവൻ നോക്കുമായിരുന്നു. അതിന് ചാണകവും വളവും ഇടുന്നത് എങ്ങനെയെന്ന് അമ്മ കാണിച്ചുകൊടുത്തു. അങ്ങനെ ചെറിയ ചെടി വളർന്നു വലുതായി അതിന് പൂവും കായ്കളും ഉണ്ടായി അങ്ങനെ വളരെ മനോഹരമായ ചെടി നിറയെ നല്ല ചുവന്ന തക്കാളി പഴം നിറഞ്ഞു അവൻ അമ്മയെ കൂടെ വിളിച്ച് അതെല്ലാം പറിച്ചെടുത്തു വീട്ടിലെ ഭക്ഷണത്തിനായി ഉപയോഗിച്ചു. ഹാ എന്തൊരു രുചി !!
ചൈനയിൽ തുടങ്ങി ലോകത്ത് എല്ലായിടത്തും എത്തിയ കൊറോണ വൈറസ് ഇന്ത്യയിലും എത്തിയെന്ന് ഞാൻ അറിഞ്ഞത് അച്ഛനും അമ്മയും പറഞ്ഞിട്ടാണ് .പിന്നെ അച്ഛന്റെ കൂടെ ടി വി വാർത്ത കണ്ടു.പത്രത്തിലെ പ്രധാന വാർത്ത വായിച്ചു.ഇൗ രോഗം കോവിഡ്-19 എന്നാണ് അറിയപ്പെടുന്നത്.എല്ലാ ദിവസവും നിരവധി ആളുകൾ ഇൗ രോഗം ബാധിച്ച് മരിക്കുന്നു.
ഇന്ത്യയിലും ധാരാളം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.മരണവും സംഭവിച്ചിട്ടുണ്ട്. രോഗഭീഷണി കാരണം സ്കൂളിൽ പോകുന്നതിനോ പുറത്തിറങ്ങി കളിക്കുന്നതിനോ സാധിക്കുന്നില്ല.എത്രയും പെട്ടന്ന് ഇൗ രോഗം ഇല്ലാതാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.