13:50, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32306(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മു താറാവും കിങ്ങിണി പൂച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മു താറാവും കിങ്ങിണി പൂച്ചയും വലിയ കൂട്ടുകാരായിരുന്നു. അവർ അടുത്തടുത്ത വീടുകളിലാണ് കഴിഞ്ഞിരുന്നത്. ഒരിക്കൽ കളിക്കാനായി അവർ രണ്ടുപേരും പൂന്തോട്ടത്തിൽ എത്തി. അവർക്ക് അവിടെ വച്ച് രണ്ടു പുതിയ കൂട്ടുകാരെ കൂടി കളിക്കാൻ ലഭിച്ചു. ഒരു പൂമ്പാറ്റയും ഒരു തുമ്പിയും ആയിരുന്നു ആ പുതിയ കളിക്കൂട്ടുകാർ. അവർ നാലുപേരും കൂടി കളിക്കുന്നതിനിടയിൽ അമ്മുതാറാവ് വീണു. കാലിന് മുറിവ് പറ്റി.ഇതു കണ്ട് പൂമ്പാറ്റയും തുമ്പിയും പറന്നു പോയി. കാലിന്റെ വേദന മൂലം അമ്മുവിന് തീരെ നടക്കാൻ വയ്യാതായി. അമ്മുവിനെ സഹായിക്കാൻ കിങ്ങിണിപ്പൂച്ച തയാറായി അവൾ അമ്മുതാറാവിനെ തോളിലേറ്റി അമ്മുവിന്റെ വീട്ടിലേയ്ക്ക് നടന്നു. അവർ അമ്മുവിന്റെ വീട്ടിൽ എത്തിയപ്പോൾ അമ്മ താറാവ് ഓടിയെത്തി മകളെ നോക്കി അവളുടെ കാലിൽ മരുന്ന് വച്ചു. കിങ്ങിണി പൂച്ചയോട് അമ്മതാറാവ് ആപത്തിൽ സഹായിക്കുന്നവരാണ് ഉത്തമ സുഹൃത്തുക്കളെന്നും വളരെ നന്ദിയുണ്ടെന്നും പറഞ്ഞു.