ഞെട്ടറ്റു വീണ പൂവ് പോലെ പൊലിയുന്നു ഭൂമിയിൽ ജീവനുകൾ കുളങ്ങൾ വറ്റി, വയലേലകൾ മറഞ്ഞു കിളിയുടെ ചിറകടി ശബ്ദങ്ങൾ മാഞ്ഞു ഒഴുകുന്ന നദിയുടെ കളകളാരവമില്ല പൂക്കുന്ന പൂവിൻ സുഗന്ധമെങ്ങുമില്ല വറ്റി വരണ്ട പുഴകളും, കത്തി ജ്വലിക്കുന്ന സൂര്യനും, മണ്ണിൽ പൊലിയുന്ന ജീവനുകളും മരണ ഭയത്താൽ അലയുന്ന മനുഷ്യ കോലങ്ങളും എങ്ങും തേങ്ങലും നിലവിളികളും മാത്രം ഇതിനെല്ലാം സാക്ഷിയായി മൂകയായി തേങ്ങുന്ന ഭൂമിയും.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത
----------------------------- [18/04, 6:06 pm] Abja Hus: Abhijith B Nair. Std 7 B