ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/കേരള നാട്

23:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19872 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരള നാട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരള നാട്


കേരം തിങ്ങും കേരളമേ
തിരകൾ തഴുകും കേരളമേ
മലയും വയലും പുൽമേടും
തിങ്ങി നിറഞ്ഞൊരു കേരളമേ
പച്ചപ്പെങ്ങും നിറയും നാടേ
മനം മയക്കും കേരള നാടേ
തോടും പുഴയും നിറയും നാടേ
കേരളമെന്നുടെ സ്വന്തം നാടേ
പ്രകൃതിയൊരുക്കും സുന്ദര നാടേ
ദൈവത്തിന്റെ സ്വന്തം നാടേ
ഒന്നിച്ചൊന്നായ് നാമെല്ലാം
സ്നേഹത്തോടെ കഴിയും വീടേ.


 

അതുൽ . സി
(3 A) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത