മണമില്ല, മധു വില്ല, പൂജക്കെടുക്കില്ല താനെ വളർന്നൊരു കാട്ടുപൂവാണു ഞാൻ വിടരും മുമ്പെ കൊഴിയുന്ന ഇതളുള്ള പൂജക്കെടുക്കാത്ത കാട്ടുപൂവാണു ഞാൻ പിച്ചിയും, റോസയും ,മുല്ലയും പോലെ മണമൊട്ടും നൽകാൻ ആവില്ലെനിക്ക് പരാതിയൊട്ടുമേ ഇല്ലെനിക്ക് സന്തോഷമായെന്നും വിടർന്നീടുന്നു.