ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി

00:37, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ പരിസ്ഥിതി
         എന്താണ് പരിസ്ഥിതി എന്ന് ചോദിച്ചാൽ ഒരു വാക്കിൽ മറുപടി നൽകുക അത്രഎളുപ്പമല്ല. പല ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി. നമ്മുടെ വീടും പറമ്പും ശ്വസിക്കുന്ന വായു പ്രദേശവും  ഉപയോഗിക്കുന്ന വാഹനവും സഹവസിക്കുന്ന ജനങ്ങളും കടൽ കായൽ പുഴകൾ പാതകൾ പർവ്വതങ്ങൾ കാടുകൾ തുടങ്ങിയ സമൂഹവും എല്ലാം ചേരുന്നതാണ് പരിസ്ഥിതി . മനുഷ്യന്റെ പ്രവർത്തികൾ മൂലം ഇന്ന്  ഈ ഭൂമിയുടെ തന്നെ നിലനിൽപ്പ് അപകടത്തിൽ ആയിക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെ ഏതു മൂലയിലും ഏറ്റവും ചർച്ചചെയ്യപ്പെടുന്ന  വിഷയമാണ് ആഗോളതാപനം. ഭൗമോത്തരത്തിനടുത്തുള്ള വായുവിന്റെയും സമുദ്രങ്ങളുടെയും ശരാശരി താപനിലയത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ  വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ പോയാൽ മഹാകവി ഒ. എൻ വി പാടിയ പോലെ ഇനിയും മരിക്കാത്ത ഭൂമിക്ക് നമ്മൾ ചരമഗീതം പാടേണ്ട സമയം അതിവിദൂരമല്ല.
ശബരീനാഥ്
9 A ജി ആർ എഫ് ടി എച്ച് എസ് കരുനാഗപ്പള്ളി കരുനാഗപ്പള്ളി കൊല്ലം
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം