ഗവ.യു.പി.സ്കൂൾ എണ്ണക്കാട്/അക്ഷരവൃക്ഷം/കോവിഡ് ചേട്ടൻ(തുളളൽ കവിത)

14:07, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36362alappuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുളളൽ കവിത <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുളളൽ കവിത

കോവിഡ് ചേട്ടൻ
കൊറോണയെന്നൊരു വൈറസ് പരത്തും
ക്രൂരൻ ചേട്ടൻ കോവിഡ് ചേട്ടൻ
ചൈനയിൽ നിന്നും ഇന്ത്യയിലെത്തി
ഇന്ത്യാക്കാരോ വീട്ടിലുമായി
രാജ്യം മുഴുവൻ പൂട്ടതു വീണു
നേതാക്കന്മാർ നെട്ടോട്ടവുമായ്
സോപ്പും വേണം മാസ്ക്കും വേണം
സാനിറ്റൈസർ വേറെ വേണം
കടകളടഞ്ഞൂ റോഡ തു ശൂന്യം
ബന്ദു കണക്കെയതായീ നാടും
നേഴ്സും ഡോക്ടറുമൊത്തൊരുമിച്ചു
പോലീസ് മാമൻ കൂടെയുമെത്തി
ക്വാറൻ റ്റൈനിൽ രോഗികളനവധി
രക്ഷിക്കാനായ് ശ്രമമതു ചെയ്തു
വീട്ടിൽ ശാന്തം സ്വസ്ഥം സുഖദം
പുരുഷപ്രജകൾ വീട്ടിലിരുന്നു
മദ്യമതില്ല പുകവലിയില്ല
അടിയും പിടിയും കാണാനില്ല
കോ വിഡ് ചേട്ടൻ പത്തി മടക്കീ
ജില്ലകൾ പലതിൻ നിറമ തു മാറി
വീട്ടിലിരിക്കാം ചങ്ങാതികളേ
ഓടിക്കാമീ ചേട്ടനെ നമുക്ക്
 

നീതിക എസ്
7 എ ഗവ.യു.പി.സ്കൂൾ എണ്ണക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത