17:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42531(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= <big>പ്രകൃതി </big> | color= 3 }} <center> <poem> ഓരോ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓരോ വിത്തുമൊരു നന്മയാണ്
ഓരോ നന്മയും നമ്മളാണ്
മണ്ണിനെ അറിയുന്നു നമ്മൾ
നന്മയുടെ വിത്തെറിയുന്നു നമ്മൾ
മഴപെയ്തു തീരവേ
നന്മയുടെ വിത്തുകൾ മുളപൊട്ടുന്നു
ഓരോദിനവും കഴിയുന്തോറും
ആകാശം മുട്ടെ വളർന്നിടുന്നു
വച്ചുപിടിപ്പിക്കുന്നതും നാം
വെട്ടി നശിപ്പിക്കുന്നതും നാം
ഒരിടത്ത് തൈ വച്ചുപിടിപ്പിക്കുമ്പോൾ
മറ്റൊരിടത്ത് വെട്ടി നശിപ്പിക്കാനല്ല
മറിച്ച് നട്ടുനനച്ച് വളർത്തണം
പ്രകൃതിയെ സംരക്ഷിക്കുക നാം ഓരോരുത്തരുടെയും കർത്തവ്യം
കാശിനാഥ് എ സി
3 ഡി ഗവഃ എൽ പി എസ് വെള്ളനാട് നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത