ഗവഃ എൽ പി എസ് വെള്ളനാട്/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ഓരോ വിത്തുമൊരു നന്മയാണ്
ഓരോ നന്മയും നമ്മളാണ്
മണ്ണിനെ അറിയുന്നു നമ്മൾ
നന്മയുടെ വിത്തെറിയുന്നു നമ്മൾ

മഴപെയ്തു തീരവേ
നന്മയുടെ വിത്തുകൾ മുളപൊട്ടുന്നു
ഓരോദിനവും കഴിയുന്തോറും
ആകാശം മുട്ടെ വളർന്നിടുന്നു

വച്ചുപിടിപ്പിക്കുന്നതും നാം
വെട്ടി നശിപ്പിക്കുന്നതും നാം
ഒരിടത്ത് തൈ വച്ചുപിടിപ്പിക്കുമ്പോൾ
മറ്റൊരിടത്ത് വെട്ടി നശിപ്പിക്കാനല്ല
മറിച്ച് നട്ടുനനച്ച് വളർത്തണം

പ്രകൃതിയെ സംരക്ഷിക്കുക
നാം ഓരോരുത്തരുടെയും കർത്തവ്യം
 

കാശിനാഥ് എ സി
3 ഡി ഗവഃ എൽ പി എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത