നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/വിചാരണ

10:10, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38062 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിചാരണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിചാരണ

ഊഴിയെ കാക്കുന്ന ദൈവത്തിനെ കാപ്പാൻ ആയുധമേന്തിയിറങ്ങുന്നൂ ചിലർ!

പീഡനമേറ്റു പിടഞ്ഞൊരാ പെണ്ണിനേ
വാർത്തയിൽ വളച്ചൊടിച്ചീടുന്നൂ ചിലർ!

അമ്മയാം ഭൂമിതൻ നൊമ്പരം കേൾക്കാതെ മാറു പിളർന്നുരക്തമൂറ്റുന്നൂ ചിലർ!

വിദ്യയ്ക്കായ് കേണിടും പാവങ്ങളിൽ നിന്നും
കോഴ കൊടുക്കാനായ് തെണ്ടീടുന്നു ചിലർ!

ഉപഭോഗസംസ്കാരമേറ്റു നടന്നിട്ടൊരു മുഴം കയറിൽ തൂങ്ങിയാടുന്നൂ ചിലർ!

ഓർക്കുക മർത്യാ നിൻ
ക്രൂരത തൻ ഫലം
ദുരന്ത രൂപത്തിൽ നിന്നിലേറ്റിടും സദാ !

ഇത് പ്രകൃതി തൻ വിചാരണാ.....
നിനക്കുള്ള ശാസനാ....
 

ഐശ്വര്യ പ്രസാദ്
പ്ലസ്ടു കൊമേഴ്സ് നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത