ഊഴിയെ കാക്കുന്ന ദൈവത്തിനെ കാപ്പാൻ ആയുധമേന്തിയിറങ്ങുന്നൂ ചിലർ!
പീഡനമേറ്റു പിടഞ്ഞൊരാ പെണ്ണിനേ
വാർത്തയിൽ വളച്ചൊടിച്ചീടുന്നൂ ചിലർ!
അമ്മയാം ഭൂമിതൻ നൊമ്പരം കേൾക്കാതെ മാറു പിളർന്നുരക്തമൂറ്റുന്നൂ ചിലർ!
വിദ്യയ്ക്കായ് കേണിടും പാവങ്ങളിൽ നിന്നും
കോഴ കൊടുക്കാനായ് തെണ്ടീടുന്നു ചിലർ!
ഉപഭോഗസംസ്കാരമേറ്റു നടന്നിട്ടൊരു മുഴം കയറിൽ തൂങ്ങിയാടുന്നൂ ചിലർ!
ഓർക്കുക മർത്യാ നിൻ
ക്രൂരത തൻ ഫലം
ദുരന്ത രൂപത്തിൽ നിന്നിലേറ്റിടും സദാ !
ഇത് പ്രകൃതി തൻ വിചാരണാ.....
നിനക്കുള്ള ശാസനാ....