ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/അക്ഷരവൃക്ഷം/ഭൂമി

19:14, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BRETHREN (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി
 ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്നമ്യതിയിൽ നിനക്കാത്മ ശാന്തി

കവികളുടെ ദീർഘദർശനത്തിന്റെ പ്രതിഫലനമാണ് ഈ വരികളിൽ വ്യക്തമാക്കുന്നത്.മനുഷ്യൻ പ്രകൃതിയുടെ ഉത്തമ സൃഷ്ടിയാണ്.എന്നാൽ ഇന്ന് അവൻ അതിനെ നശിപ്പിക്കുന്നു.മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പ്രകൃതിയിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്നു.പരിസ്ഥിതിയെ മാലിന്യ‍ങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപ ശാലയായും ഭൂമിയെ കല്ലും എണ്ണയും കു‍‍ഴിച്ചെടുക്കാനുള്ള ഖനനകേന്ദ്രമായും അവൻ കണക്കാക്കിക്കഴിഞ്ഞു.കാട് വെട്ടിത്തെളിച്ച് കോൺക്രീറ്റ് കാടുകൾ ഉണ്ടാക്കുന്നതും മണൽ മാഫിയകൾ ജലാശയങ്ങൾ കൊള്ളയടിക്കുന്നതും ഇന്ന് പുതുമയുള്ള കാര്യമല്ല.ഓരോ മനുഷ്യനും വേണ്ടത് സ്ഥിരമായ പരിസ്ഥിതിബോധമാണ്.ഒരു മരം നശിപ്പിക്കുമ്പോൾ പത്തുപുതിയ തൈകൾ നടാനുള്ള ബോധം. നമ്മെ പരിപാലിക്കുന്ന പ്രകൃതിയെന്ന അത്ഭുതത്തെ കിട്ടുന്നതിലിരട്ടി സ്നേഹം നൽകി പരിപാലിക്കേണ്ടത് നമ്മുടെ ചുമതലയാണ്.പാദസ്പർശം ക്ഷമസ്യമേ എന്ന ക്ഷമാപണത്തോടെയാണ് പണ്ട് നാം ഭൂമിയിൽ സ്പർശിച്ചിരുന്നതു പോലും.ആ ലാളിത്യം തിരികെ കിട്ടേണ്ടതുണ്ട്.ഈ ലോകത്ത് പ്രകൃതിസംരക്ഷണത്തിനായി ജീവിതം അർപ്പിച്ചവരുടെ യത്നങ്ങളിൽ നമ്മുക്കും പങ്കുചേരാം.

ആദിത്യ എസ്
VII A ആദിത്യ എസ് ,ബി.ഇ.എം.എച്ച്.എസ് ,കുമ്പനാട്,പത്തനംതിട്ട,പുല്ലാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം