14:52, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തെ നടുക്കിയ മഹാമാരി നീ .....
വിറങ്ങലിച്ചു പോയി നിൻ മുന്നിൽ മാനവർ
എങ്കിലും പൊരുതി ജയിച്ചിടും ഞങ്ങൾ
കോവിഡ് എന്നയീ മഹാമാരിയെ
നിന്നാലെ ഉയർന്ന മരണസംഖ്യകൾ
എണ്ണാവതിലുമപ്പുറമാം
ലോകത്തെയെമ്പാടും പൂട്ടിയിട്ടു നീ
അതു ലോക്ഡൗൺ എന്നൊരു
നാമത്തിൽ അറിഞ്ഞീടുന്നു
പ്രതിരോധിച്ചിടും വിജയിച്ചിടും നാം
ഇടക്കിടെ കൈകൾ കഴുകിയും
അകലം, ശുചിത്വം പാലിച്ചും
അധികാരികൾ നൽകും നിർദേശങ്ങൾ
അക്ഷരംപ്രതി പാലിച്ചും
പൊരുതി ജയിച്ചിടും നാം ഈ മഹാമാരിയെ