20:18, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMUPSAYYAYA(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ''' കോവിഡ് എന്ന കൊറോണ ''' <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ !
കോവിഡ് എന്ന ഓമന പേരിട്ട കൊറോണ വേണ്ടി വന്നു നിങ്ങൾക്ക് പലതും ഓർമ്മിക്കുവാൻ.
ബന്ധമില്ല മിത്രമില്ല ആരുമില്ലാതെ ഒറ്റക്കിരുന്ന് ഉണ്ണാനും ഉറങ്ങാനും പഠിച്ച നിങ്ങൾക്ക് തിരികെയൊന്നെത്തിനോക്കാൻ ഒരു അവസരം തന്നത് ഞാനാണ്, എന്നെ നിങ്ങൾ നമിക്കണം.
മാസ്കും സാനിറ്റൈസറും ഉപയോഗിച്ച് എന്നെ നിങ്ങൾ അകറ്റിയപ്പോൾ അറിയാതെ തന്നെ വീടിന്റെ മൂലക്കിലിരുന്ന അഛനും അമ്മയും ഒന്നുണർന്നു. ചിക്കനും കൂൾ ഡ്രിങ്ക്സും നിറച്ച തീൻമേശകളിൽ ചമ്മന്തിയും തോരനും ചോറും കാണാൻ തുടങ്ങി. നാവിന്റെ രുചിയും മണവും തിരികെ കിട്ടി.
ഇത് കാലത്തിന്റെ, ഭൂമിയുടെ പകപോക്കലാണ്. 'സൂക്ഷിക്കുക ഞാൻ ഇനിയും തിരിച്ചു വരാതെ. ഇനിയൊരു വരവ് നിങ്ങൾക്ക് താങ്ങാവുന്നതിന് അപ്പുറമായിരിക്കും.