എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' ലോകത്തെ കീഴടക്കിയ മഹാമാരി '''

ലോകത്തെ കീഴടക്കിയ മഹാമാരി

കൊറോണ അഥവാ കോവിഡ് 19 ഈ മാരകമായ രോഗം ഇന്ത്യയെ എന്നല്ല ലോകത്തെ തന്നെ മുഴുവൻ ആയും ആശങ്കയിൽ ആഴ്തിയിരിക്കുന്നു .ഈ രോഗം പൊട്ടി പുറപ്പെട്ടിരിക്കുന്നത് ചൈനയിൽ നിന്നാണ്. എല്ലാ രാജ്യങ്ങളും ശുചിത്വത്തിൽ ഏറെ ശ്രദ്ധയുള്ളവരാണ്. പരിസ്ഥിതി സംരക്ഷണത്തിനായി മിക്ക രാജ്യങ്ങളിലും വേസ്റ്റ് ഇടുന്നതിനായി സൗകര്യങ്ങളും ഉണ്ട്. ചില സ്ഥലങ്ങളിൽ അതില്ലായിരുന്നു. പക്ഷെ അങ്ങനെ ഒന്നും അല്ലല്ലോ കോവിഡ് എല്ലായിടത്തും എത്തിയത്. ഒരാൾക്ക് ഈ രോഗം ഉണ്ടെന്ന് അറിയുന്നത് തന്നെ രോഗം ബാധിച്ച്പതിനാല് ദിവസം കഴിഞ്ഞാണ്. ആ രോഗം ബാധിച്ച ആൾ ആ ദിവസങ്ങൾക്കുള്ളിൽ ആരോടൊക്കെ ഇടപെട്ടിട്ടുണ്ടെന്ന് കണ്ടു പിടിക്കണം. എന്നിട്ട് അവരെ പ്രത്യേകം നിരീക്ഷണത്തിൽ വെച്ച് അവർക്ക് മറ്റാരെയും തൊടാൻ പോലും കഴിയാത്ത വിധത്തിൽ ഒരു കൂട്ടിൽ അടച്ചിട്ട കിളിയെ പോലെ ഒരു മുറിയിൽ അടച്ചിരിക്കണം. അയാൾക്ക് ഭക്ഷണം എത്തിച്ച് കൊടുക്കുന്നത് വരെ ഉള്ള കാര്യങ്ങൾ ചെയ്തു കൊടുത്ത് രോഗം ബാധിച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തി ദിവസങ്ങൾക്കു ശേഷമാണ് അയാളെ സ്വാതന്ത്രനാക്കുന്നത്.
അതുകൊണ്ട് ആണ് എല്ലാ പോലീസുകാരും ഈ മാരക രോഗം തടുത്തു നിർത്താൻ മുന്നോട്ട് വന്നിരിക്കുന്നത്. റോഡിലൂടെ വാഹനങ്ങൾ ഓടിക്കരുതെന്ന് പറഞ്ഞിട്ട് അനുസരണക്കേട് കാണിക്കുന്നവർക്ക് നേരെ പോലീസ് ലാത്തി വീശുന്നതും അടിക്കുന്നതും നല്ലതിനാണ്. പുറത്ത് പോയി പാർട്ടികളിലും മറ്റു കല്യാണ ചടങ്ങുകളിലും പങ്കെടുക്കാതെ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കാൻ നമ്മൾ ശ്രമിക്കണം . പോലീസ് നമുക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന വിശ്വാസത്തിൽ നമ്മൾ മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ചു അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോവുമ്പോൾ മാസ്ക് ധരിച്ചും, വീട്ടിൽ കയറുമ്പോൾ ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് കൈ കഴുകിയും നമുക്ക് കൊറോണയെ നേരിടാം

ഫാത്തിമ സന
7 J എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം