കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/അമ്മുവിന്റെ സന്തോഷദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48562 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മുവിന്റെ സന്തോഷദിനങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മുവിന്റെ സന്തോഷദിനങ്ങൾ

അമ്മു രാവിലെ നേരത്തെ എഴുന്നേറ്റു.നല്ല തണുപ്പ്,അവൾ ജനാല തുറന്നു.നല്ല തണുത്ത കാറ്റ് വീശി. ആ തണുപ്പ് കുറച്ചു നേരം ആസ്വദിച്ച ശേഷം അവൾ പല്ലുതേക്കാനായി പോയി. പല്ലുതേപ്പും കുുളിയും എല്ലാം കഴിഞ്ഞു. ചായ കുടിക്കാൻ നേരം അവൾ ആലോചിച്ചു ഈ കൊറോണ കാരണം ആകെ പെട്ടു പോയി. എങ്ങേട്ടും പേകാനും വയ്യ. സ്കൂളാണെങ്കിൽ നേരത്തെ അടച്ചു. ആകെ ബോറടി.ഇനിയെന്തു ചെയ്യാൻ. കുറച്ചു നേരം പാടവരമ്പിലൂടെ നടന്നു.പാടത്തെ ചാലിലൂടെ ഒഴുകുന്ന വെള്ളത്തിൽ കുറച്ചുനേരം കളിച്ചു. നല്ല തണുത്ത വെള്ളം.... അവൾ വീട്ടിലേക്ക് മടങ്ങി. അവിടെ അവളുടെ കൂട്ടുകാർ വന്നിരുന്നു. അവരെ കണ്ടപ്പോൾ അമ്മുവിന് വളരേ സന്തോഷമായി. കൂട്ടുകാരുടെ കൂടെ അവൾ കുറച്ചുനേരം കളിച്ചു. അവർ പോയപ്പോൾ അവൾക്ക് സങ്കടമായി.ഇനിയെന്ത് ചെയ്യും. ലോക്ഡൗൺ തീരാൻ ഇനിയും ഉണ്ടല്ലോ ദിവസങ്ങൾ. അപ്പോഴാണ് അവൾക്ക് ഒരാശയം തോന്നിയത്. കുറച്ച് ചെടികൾ നടാം. അവൾ തന്റെ പൂന്തോട്ടത്തിൽ കൂറെ ചെടികൾ നട്ടു. എന്നും വെള്ളം ഒഴിച്ചു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ നിറയെ പൂക്കൾ വിരിഞ്ഞു. സന്തോഷം കൊണ്ട് അവൾ തുള്ളിച്ചാടി. പിന്നിടുള്ള ദിനങ്ങൾ അമ്മു തന്റെ പൂന്തോ- ട്ടത്തിൽ പൂക്കളോടും ചെടികളോടും ഒപ്പം സമയം ചിലവഴിച്ചു..

മുഫ്സിറ
3 A കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ