ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/അക്ഷരവൃക്ഷം/വീട്
വീട്
ഒരിടത്ത് ഒരു പക്ഷി ജീവിക്കുന്നുണ്ടായിരുന്നു.ആ പക്ഷി രാവിലെ പറന്ന് പറന്ന് നടക്കുമായിരുന്നു,പിന്നെ രാത്രിയിലും പറന്ന് പറന്ന് നടക്കുമായിരുന്നു.പെട്ടെന്ന് ഒരു ദിവസം ആ സംഭവം നടന്നു.രാത്രിയിൽ മരം വെട്ടുകാർ ആ വഴി വന്നു.എന്നിട്ട് മരങ്ങളെല്ലാം നശിപ്പിക്കാൻ തുടങ്ങി.ഒാരോ മരം വെട്ടാൻ തുടങ്ങുമ്പോഴും അതിലുള്ള പക്ഷികൾ മരം വെട്ടുകാരെ ഒാടിക്കുമായിരുന്നു. അങ്ങനെ ആ പക്ഷിയുടെ മരത്തിന്റെ ഊഴം വന്നു.ആ നേരം പക്ഷി പതിവുപോലെ പുറത്ത് പോയിരിക്കയായിരുന്നു.പക്ഷി തിരിച്ചു വരുമ്പോഴേക്കും അവളുടെ വീട് തകർന്ന് തരിപ്പണമായിരുന്നു.അന്ന് അവൾക്കൊരു കാര്യം മനസ്സിലായി സ്വന്തം കാര്യം നോക്കി സ്വന്തം ഇഷ്ടത്തിന് നടന്നാൽ മാത്രം പോര അവരവരുടെ വീടു കൂടി നോക്കണം.
|