ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ ശ്രദ്ധിക്കൂ
ശ്രദ്ധിക്കൂ
ലോകത്തെ ഭീതിയിൽ ആക്കികൊണ്ട് കൊറോണ വൈറസ് ഇന്ന് രാജ്യങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . 2019 ഡിസംബറിൽ ആണ് ഈ രോഗം ചൈനയിൽ വൈറസ് രൂപത്തിൽ വ്യാപിച്ചത് . കൊറോണ രോഗത്തിന്റെ നടുവിൽ സകലമനുഷ്യരും ഭയത്തോടെയാണ് ഇന്ന് ജീവിതം നയിക്കുന്നത് . കുട്ടികളെയും മുതിർന്നവരെയും ഒരേ പോലെ ബാധിക്കുന്നു. ഇതുകാരണം ഭക്ഷണങ്ങൾ കിട്ടുവാനോ ,അതിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനോ , കുട്ടികൾക്ക് സ്കൂളിൽ പോകുവാനോ, പരീക്ഷകൾ എഴുതുവാനോ മുതിർന്നവർക്ക് അവരവരുടെ സ്ഥാപനങ്ങളിൽ ജോലിക്ക് പോകുവാനോ കഴിയുന്നില്ല . ഇതിനായി നാം തന്നെ ഉത്തരവാദിത്വത്തോടെ ഗവൺമെന്റ് നിർദേശങ്ങൾ പാലിച്ച് നമ്മുടെ കൈകൾ ഇടയ്ക്കിടെ സോപ്പും ഉപയോഗിച്ച് കഴുകി ,വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച് , തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം പൊത്തുകയും ചെയ്യണം. കൂട്ടങ്ങൾ കൂടാതെ അകലം പാലിച്ച് വീടുകളിൽ തന്നെ ആയിരുന്നാൽ ഒരു പരിധി വരെ കൊറോണ എന്ന മഹാമാരി അതിജീവിക്കാൻ കഴിയും.
|