കൊറോണ നാടു വാണിടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ കാറില്ല ബസില്ല ലോറിയില്ലാ ... റോഡിലാണേലൊച്ചയില്ല തിക്കിത്തിരക്കും ട്രാഫിക്കുമില്ല സമയത്തിനാണേൽ വിലയുമില്ലാ... കണ്ടാലിന്നാർക്കും മൈൻഡുമില്ല ഒന്നും മിണ്ടലാണേൽ ആരുമില്ല വീട്ടുകാരല്ലാതെ ആരുമില്ലാ... മിണ്ടാതിരിക്കുക അത്ര നന്നെ... ഭയപ്പെടാതെ നാം ജാഗ്രതയോടെ ഇരിക്ക തന്നെ... എന്തെന്നാലും കോറോണയെ നാം തുരത്തി ഓടിക്ക തന്നെ..