വ്യക്തിയായാൽ വൃത്തി വേണം വ്യക്തി ശുചിത്വം വേണം വൃത്തിയുള്ള രീതികൾ നാം ശീലിച്ചിടേണം (ഓതിത്തിത്താരാ തിത്തിത്തെയ് തിത്തൈതക തെയ് തെയ് തോം) പല്ലു തേച്ചു കുളിക്കേണം മുടി ചീകി നഖം വെട്ടി വൃത്തിയുള്ള വസ്ത്രങ്ങൾ നാം ധരിച്ചിടേണം (ഓതിത്തിത്താരാ ) ഭക്ഷണത്തിനു മുൻപും പിൻപും കൈയും വായും കഴുകിടേണം ശുചിത്വമുള്ള ഭക്ഷണം നാം കഴിച്ചിടേണം (ഓതിത്തിത്താരാ ) നമ്മുടെ വീടിൻ പരിസരം ദിനം തോറും വൃത്തിയാക്കി രോഗങ്ങളിൽ നിന്നെല്ലാം നാം മുക്തി നേടണം ( ഓതിത്തിത്താരാ) മാലിന്യങ്ങൾ റോഡുകളിൽ കുന്നുകൂട്ടിയിടുന്നത് തെറ്റാണെന്ന അറിവ് നാം പാലിച്ചിടേണം (ഓതിത്തിത്താരാ ) വൃത്തിയുള്ള ശരീരത്തിൽ വൃത്തിയുള്ള മനസ്സുമായി നന്മയുള്ള മനുഷ്യരായി ജീവിച്ചിടേണം (ഓ തിത്തിത്താരാ)