ഒരിടത്തു ഒരു കൃഷിക്കാരനുണ്ടായിരുന്നു .അദ്ദേഹം തന്റെ ഭാര്യയും മകനുമായി സുഖമായി താമസിച്ചിരുന്നു . മകന്റെ പേര് അപ്പു .കൊറോണ കാലമായതിനാൽ പുറത്തിറങ്ങാൻ പറ്റില്ല .
ഒരു ദിവസം അപ്പു ജനാല കണ്ണാടിയിലൂടെ പുറത്തു നോക്കിയപ്പോൾ അവന്റെ കൂട്ടുകാരൻ കിട്ടു കളിക്കുന്നു .അൽപ സമയം കഴിഞ്ഞപ്പോൾ
ആരോ കതകിൽ മുട്ടുന്നു .കതകു തുറന്നപ്പോൾ കിട്ടു ."അവധിക്കാലമല്ലേ വാ നമ്മുക്ക് കളിയ്ക്കാൻ പോവാം "കിട്ടു പറഞ്ഞു .അപ്പു മറുപടിയായി
"കൊറോണ പടർന്നുപിടിക്കുന്ന കാലമല്ലേ ,വീട്ടിനുള്ളിൽ കഴിയാം " എന്ന് പറഞ്ഞു ."നമ്മൾ എന്ത് ചെയ്യും ?"കിട്ടു ചോദിച്ചു ."പുസ്തകം വായിക്കാം
പടം വരയ്ക്കാം ,കഥ കേൾക്കാം ,ചൂടോടെ ഭക്ഷണം കഴിക്കാം ,അങ്ങനെ ഒത്തിരി കാര്യങ്ങൾ ഉണ്ട് .മുഖം തൂവാല കൊണ്ട് മറയ്ക്കണം ,കൈ സോപ്പിട്ടു കഴുകണം" അപ്പു പറഞ്ഞു .കിട്ടു വീട്ടിൽ പോയി .......... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട .
ബിനിഷ്‌മ ജി എം
ആറ് എ പി . വി. യു.പി.എസ്.തത്തിയൂർ നെയ്യാറ്റിൻകര ഉപജില്ല നെയ്യാറ്റിൻകര തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ