ഗവൺമെന്റ് യു പി എസ്സ് ഉദയനാപുരം/അക്ഷരവൃക്ഷം/മോഹം/പുതിയൊരു സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
10:41, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups udayanapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുതിയൊരു സൂര്യൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുതിയൊരു സൂര്യൻ

സൂര്യൻ പതുക്കെ തലയുയർത്തി.അമ്മു അപ്പോഴും ഉറക്കത്തിലായിരുന്നു.പെട്ടെന്നാണ് അവളോർത്തത് ഇന്നു സ്കുളുണ്ട് . അവൾ ചാടിയെഴുന്നേറ്റ് ഒരുങ്ങാൻ തുടങ്ങി. അപ്പോഴാണ് അവളുടെ അച്ഛൻ പത്രം വായിച്ചശേഷം പറഞ്ഞു ഇന്ന് പഠിത്തമില്ലെന്ന് . അവൾ ചോദിച്ചു ഇന്നു സ്കൂളില്ലാത്തത് എന്താ ?. അച്ഛൻ ചോദിച്ചു അപ്പോ നീ പത്രമൊന്നും വായിക്കാറില്ലേ ?’’ അപ്പോഴാണ് അവൾ ആ കാര്യം ഓർത്തത് അവൾ പത്രം കണ്ടിട്ട് തന്നെ ദിവസങ്ങളായി.അവൾ വിണ്ടുമച്ഛനോട് ചോദിച്ചു. അച്ഛൻ പറഞ്ഞു മോളെ, കൊറോണ എന്നൊരു രോഗം ചൈനയിൽ വ്യാപിച്ചിരിക്കുന്നത് നിനക്കറിയില്ലേ? സ്കൂളിൽ ഇതിനെ പറ്റിപ്പറയാറില്ലേ ? അമ്മു പറഞ്ഞു " ആ എനിയ്ക്ക് ഓർമ്മയുണ്ട് . ഇതു മൂലമാണോ അവധി? അതെ . അതു നമ്മുടെ കേരളത്തിലേയ്ക്ക് പടർന്നു .’’ അൽപ്പം ഭീതിയോടെ അച്ഛൻ പറ‍ഞ്ഞു .അമ്മുവിന് സന്തോഷമായി.അവൾ തുള്ളിച്ചാടി.അവളോർത്തു കൂട്ടുകാരുമൊത്തു കളിക്കാമല്ലോ!പക്ഷെ അവളുടെ സന്തോഷം അധികം നീണ്ടു നിന്നില്ല . പെട്ടെന്ന് കേരളം ലോക്ക്ഡൗണിലായി. കടകൾ തുറന്നില്ല,പുറത്തിറങ്ങാൻ വയ്യ.അപ്പോഴാണ് അവൾക്ക് മനസ്സിലായത് കൊറോണ എന്നത് ഒരു വ്യാധിയാണെന്ന് .കൊറോണ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. അതുപോലെ മരണവും .അങ്ങനെ അവൾക്കു മനസ്സിലായി വ്യക്തിശുചിത്വവും പരിസരശുചിത്വവുമുണ്ടായാലെകൊറോണയെ പ്രതിരോധിക്കാൻ കഴിയുകയുള്ളു.അതിനായി സോപ്പും , സാനിറ്റൈസറും ഉപയോഗിച്ച് കൈകഴുകുന്നതും ,സാമൂഹ്യ അകലം പാലിക്കുന്നതും നല്ലതാണ് അവളോർത്തു.ഇത് ഞാൻ മാത്രം ചെയ്താൽ പോരല്ലോ ? മറ്റുള്ളവരെ കൂടി അറിയിക്കാൻ എന്തു ചെയ്യണം ? അവളാലോചിച്ചു. എന്താണൊരു വഴി?. അവൾക്കു തോന്നി ജനങ്ങളെ ബോധവത്കരീക്കാൻ പറ്റുന്ന കഥകളും കവിതകളും ഒക്കെ എഴുതാം.അങ്ങനെ അവൾ ധാരാളം കഥകളും,കവിതകളും എഴുതി. അവൾക്ക് നല്ല ഉറപ്പുണ്ടായിരുന്നു പുതിയയൊരു സൂര്യനിനിയും വരുമെന്ന് ...

ഐശ്വര്യ . രാജേഷ്
7 A ഗവൺമെന്റ് യു പി എസ്സ് ഉദയനാപുരം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ