20:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21835(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജനനം മുതൽ ഞാൻ
കാണുന്ന നാടിതാ
അന്യനെപ്പോലിന്നകന്നിടുന്നൂ....
കോലാഹലം കൂട്ടും
കവലകളെല്ലാം
മൂകമായ് മണ്ണോട് തേങ്ങിടുന്നൂ......
തിക്കിത്തിരക്കും മനുജരെല്ലാവരും
അന്യോന്യം നോക്കാതെ നടന്നിടുന്നൂ.....
ലോകം കൈക്കുമ്പിലൊതുക്കിയ
നേതാക്കൾ
ദൈവത്തിൻ പ്രീതിക്കായ്
കാത്തിടുന്നൂ........
നമ്മിൽ വിതച്ചുള്ള മഹാമാരി
ഈ ലോകത്തിൽ നിന്നകറ്റിടണേ.........