സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ മറുപടി

20:46, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jojiabraham (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്='''''മറുപടി''''' | color= 4 }} <center> <poem><p> <big>മന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറുപടി


മന്നിൽ പിറന്നൊരു മാനവൻതാൻ
മണ്ണിനെ വെണ്ണീറാക്കിടുന്നു
കാടുകൾ വെട്ടി സൗധങ്ങൾ പണിയുന്നു
പാറകൾ പൊട്ടിച്ച് ഭൂമികുലുക്കുന്നു.
മണലുകൾ വാരി നദികളെ കൊല്ലുന്നു
ഗ്രാമങ്ങളെയെല്ലാമെ നഗരങ്ങളാക്കുന്നു.
ഭൂമിതൻ പുതപ്പിൽ വിള്ളലുകൾ വീഴിച്ചു
മാനവൻ തൻ സംഹാരതാഝവത്താൽ
ഭൂമിയാം അമ്മ പൊറുതിമുട്ടിയപ്പോൾ
കോറോണയെന്നോരു പേരിലൂടെ
ഈശ്വരൻ തന്നെ പിറവികൊണ്ടു.
കാട്ടിൽ സൈര്യവിഹാരം നടത്തിടും
ജീവിയെ തിന്നും ചൈനയിൽ തന്നെ
പിറവിയെടുക്കുന്ന സംഹാരമൂർത്തി;
ഭൂലോകമാകെ ഓടിയെത്തിയതും
ഓടിയൊളിച്ച മാനവൻ വീടിനുള്ളിൽ
വായുമലിനീകരണം നിലച്ചിടുമ്പോൾ
ശബ്ദമലിനീകരണം നിലച്ചിടുമ്പോൾ
ശാന്തനായി ഭൂമി വിലസ്സിടുന്നു.

അഭിരാം
HSS St Mary’s HSS Bharanaganam
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത