ജി. എച്ച്. എസ്സ്. വിജയരാഘവപുരം/അക്ഷരവൃക്ഷം/ഭൂമിയിലെ ദൈവങ്ങൾ
ഭൂമിയിലെ ദൈവങ്ങൾ
ഇത് കോവിഡ് കാലം ഇളം കാറ്റായി വന്ന് കൊടുങ്കാറ്റായി മാറിയ കോവിഡ് ആരാധനാലയങ്ങൾ ഒന്നൊന്നായി അടഞ്ഞു . ആചാരനുഷ്ഠാനങ്ങൾ വിസ്‌മൃതിയിലാണ്ടു . പക്ഷേ, മനം നിറഞ്ഞു ,കൺ നിറഞ്ഞു , ഞാനൊത്തിരി ദൈവങ്ങളെ കാണുന്നു ! ദൈവത്തിന്റെ കരസ്പര്ശമറിയുന്നു ! സ്റ്റെത സ് കോപ്പണിഞ്ഞു ദൈവങ്ങൾ: വെള്ളയുടിപ്പിട്ടു നൂറുക്ക ണക്കിന് ദൈവങ്ങൾ ; ഐസൊലേഷൻ വാർഡിൽ സാന്ത്വനമായി - ദൈവത്തിന്റെ തലോടൽ ; ക്ക്വാറന്റൈൻ കാലത്ത- ആശ്വാസ വചനങ്ങളുമായി ദൈവങ്ങൾ ; കിലോമീറ്ററുകളോളം വാഹനമോടിച്ചു ഡ്രൈവർ ദൈവങ്ങൾ ; കാക്കിയണിഞ്ഞു പൊരിവെയിലത്തു നൂറു നൂറു ദൈവങ്ങൾ ; വിശക്കുന്നവന് ഭക്ഷണപ്പൊതികളുമായി വീടന്വേഷിച്ചു വരുന്ന ദൈവങ്ങൾ ; തെരുവുകളിലെ മാലിന്യങ്ങൾ മടികൂടാതെ കോരിമാറ്റുന്ന ദൈവങ്ങൾ മൃഗങ്ങൾക്കും പക്ഷികൾക്കും സാന്ത്വനമായി തെരുവുകൾ തോറും ദൈവങ്ങൾ; ആരാധനയാളങ്ങളിൽ കാണാത്ത , വഴിപാടുകളിൽ വീഴാത്ത ദൈവങ്ങൾ ! കരുണയുടെ , സാന്ത്വനത്തിന്റെ സ്നേഹത്തിന്റെ നറുംനിലവ് ! ദൈവങ്ങൾ തെരുവുകൾ തോറും അലയുന്നു നമുക്കുറങ്ങണം ശാന്തിയോടെ "ഇതും നമ്മളെ കടന്നു പോകും "
വലിച്ചെറിയാം നമ്മുടെ വിദ്വേഷങ്ങൾ - മാറ്റിയെടുക്കാം പിണക്കങ്ങൾ - പൊട്ടിയ ബന്ധങ്ങൾ കൂട്ടിയിണക്കാം - ജീവിതമെന്ന ചെറിയ കാലയളവ് പരസ്പരം 'സ്നേഹിച്ചു തീർക്കാം "ഇതും നമ്മളെ കടന്നു പോകും " "ഇതും നമ്മളെ കടന്നു പോകും "
, |