14:30, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തീറ്റക്കൊതിയൻ മുയൽ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പണ്ട് ഒരു കാട്ടിൽ ഒരുപാടു മുയലുകൾ വസിച്ചിരുന്നു. ആ കൂട്ടത്തിലെ ഒരു കുഞ്ഞൻ മുയൽ വളരെ തീറ്റക്കൊതിയനായിരുന്നു.അവന്റെ അച്ഛനും അമ്മയ്ക്കും അവനെക്കുറിച്ച് വളരെ വിഷമം ഉണ്ടായിരുന്നു. അവർ ഒരു ചെറിയ മാളത്തിലാണ് താമസിച്ചിരുന്നത്. അങ്ങനെ ഇരിക്കെ ഒരു മുയൽ തീറ്റക്കൊതിയന്റെ വീട്ടിൽ ചെന്ന് അവനെ വിളിച്ചു. എടാ.... കൂട്ടുകാരാ... ഇറങ്ങി വാടാ.... അങ്ങനെ മുയൽ ഇറങ്ങിവന്നു. മറ്റന്നാൾ എന്റെ പിറന്നാളാണ് നീ തീർച്ചയായും വരണം. ശെരി ഞാൻ വരാം എന്നു കുഞ്ഞൻ മുയൽ പറഞ്ഞു. അങ്ങനെ പിറന്നാൾ ദിവസം എത്തി,കുഞ്ഞൻ മുയൽ അവന്റെ അമ്മയുടെ അടുത്ത് ചെന്ന് പറഞ്ഞു അമ്മേ ഞാൻ പോവുകയാ. അമ്മ ചോദിച്ചു എങ്ങോട്ടാ എന്നു, എന്റെ കൂട്ടുകാരന്റെ പിറന്നാളിന് എന്നു മറുപടി പറഞ്ഞു .സൂക്ഷിച്ചു പോകണം അമ്മ പറഞ്ഞു. ശെരി അമ്മേ. കുറച്ചു ദൂരം എത്തിയപ്പോൾ കുഞ്ഞൻ മനസ്സിൽ ചിന്തിച്ചു, ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയിട്ട് കുറച്ചു നേരമായല്ലോ കൂട്ടുകാരന്റെ വീട്ടിലേക്കുള്ള വഴി തെറ്റിയോ? ഗർ..... അയ്യോ ഒരു സിംഹം അയ്യോ... എനിക്കു ഓടാൻ പറ്റുന്നില്ല വീട്ടിൽ നിന്നും കുറേ ആഹാരം കഴിച്ചിരുന്നു. അയ്യോ...... ആ സിംഹം മുയലിനെ ഭക്ഷിച്ചു.