നിശ്ചലം

നിശ്ചലം നിശ്ചലം സർവ്വത്ര നിശ്ചലം
ലോകത്തെയാകെ നടുക്കിയ നിശ്ചലത
കൊറോണയെന്നൊരു കുഞ്ഞു വൈറസ്
വിത്തുകൾ വിതറുന്നു ലോകമാകെ.....
ഞെട്ടിത്തരിക്കുന്ന ലോകത്തിലിന്ന്
സ്നേഹമെന്ന രണ്ടക്ഷരം മാത്രം
ജാതിചിന്തയില്ല മതവുമില്ല
പ്രാർത്ഥനകൾ മാത്രം എങ്ങുമെങ്ങും....
കളകൂജനം മുഴക്കുന്ന പക്ഷികളും.
ഓടിക്കളിക്കുന്ന കൊച്ചു മൃഗങ്ങളും
ശുദ്ധവായുവും തെളിനീരും
ആശ്വാസമാകുന്നു ജീവിതത്തിൽ...
മരിച്ചു വീഴുന്നു മനുഷ്യർ ദിനംപ്രതി
ചലിക്കുന്നു മർത്യർ ജീവച്ഛവം പോൽ
പിന്നെ നാടിനെയോർത്തു കേഴുന്നു പ്രവാസികൾ
പറന്നുയരാൻ വഴിയില്ല നിശ്ചലത മാത്രം.
കൊറോണയെ തുരത്തും നമ്മൾ
ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് നമ്മൾ
ജാഗ്രതയോടെ വീട്ടിലിരുന്ന്
മാറ്റാം നമുക്കീ നിശ്ചലത.....
 

മരിയ റോസ് അഗസ്റ്റ്യൻ
7 സി. നിർമ്മല യു.പി.സ്കൂൾ ചെമ്പേരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത