ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/വൈറസിനെ നിസ്സാരമാക്കരുത്
വൈറസിനെ നിസ്സാരമാക്കരുത്
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് കൊറോണ വൈറസ് പല രാഷ്ട്രങ്ങളിലേക്കും പടർന്നു പിടിച്ചു. 160 ൽ അധികം രാജ്യങ്ങളിൽ വൈറസ് പടർന്നു പിടിച്ചു. മരണം
ലക്ഷങ്ങൾ കവിഞ്ഞു. ലക്ഷക്കണക്കിനു പേർ നിരീക്ഷണത്തിലാണ്.
ഒരു വലിയ കൂട്ടമാണ് കൊറോണ വൈറസ് . 2019 ഡിസംബറിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഈ രോഗത്തിന് വാക്സിനോ പ്രതിരോധ മരുന്നോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. പ്രത്യേകമായും ശ്രദ്ധിക്കേണ്ടത് ശുചിത്വമാണ്.
|