ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/വൈറസിനെ നിസ്സാരമാക്കരുത്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസിനെ നിസ്സാരമാക്കരുത്

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് കൊറോണ വൈറസ് പല രാഷ്ട്രങ്ങളിലേക്കും പടർന്നു പിടിച്ചു. 160 ൽ അധികം രാജ്യങ്ങളിൽ വൈറസ് പടർന്നു പിടിച്ചു. മരണം ലക്ഷങ്ങൾ കവിഞ്ഞു. ലക്ഷക്കണക്കിനു പേർ നിരീക്ഷണത്തിലാണ്. ഒരു വലിയ കൂട്ടമാണ് കൊറോണ വൈറസ് . 2019 ഡിസംബറിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഈ രോഗത്തിന് വാക്സിനോ പ്രതിരോധ മരുന്നോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. പ്രത്യേകമായും ശ്രദ്ധിക്കേണ്ടത് ശുചിത്വമാണ്.

കോവിഡ് 19 നമ്മെ പല പാഠങ്ങളും പഠിപ്പിച്ചു. സാമ്പത്തികമായും സാങ്കേതികമായും വളരെ ഉയർന്ന തലത്തിൽ നിന്ന പല രാജ്യങ്ങളും ഇന്ന് ഈ വൈറസ്സിനു മുന്നിൽ നിസ്സഹായരാണ്. സർക്കാരും ,ആരോഗ്യ പ്രവർത്തകരും, നിയമപാലകരും, ജനങ്ങളും ജാഗ്രതയോടെ ഒത്തൊരുമിച്ച് പ്രവർത്തിച്ച് ഈ വൈറസിനെ കീഴ്പെടുത്തി കേരളം ലോകത്തിനു മുന്നിൽ മാതൃകയാകുന്ന കാഴ്ചയാണ് നാം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. ചിട്ടയായ ആരോഗ്യ ശീലത്തിനു മുന്നിൽ ഏത് വൈറസും മുട്ടുകുത്തുന്നതാണ്.

അൽഫിയ എഫ്
3 B ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം