സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ ഈ നിമിഷവും കടന്നു പോകും

 ഈ നിമിഷവും കടന്നു പോകും    


ഈ നിമിഷവും കടന്നു പോകും
 

ധരയിൽ നാമ്പിട്ടു മരണം
വിതയ്ക്കുന്ന വ്യാധി
നരരെയെന്നുനീ വിട്ടകന്നിടും..?
ഒരോ മനുജനും കാത്തിരിപ്പൂ
നിൻ മടക്കം ;അതെന്നു യാഥാർഥ്യമാകും?
ക്ഷണിക്കാതെ വന്നോരതിഥി
പേടിപ്പിച്ചോടിച്ചു; ആട്ടിയോടിച്ചു
എന്നേക്കരയിച്ചു നിൽപതെന്തേ നീ?
പൊയ്ക്കൊൾക പൊയ്ക്കൊൾക വേഗം
ശാന്തമായ് ലോകം ഉറങ്ങട്ടെ പോക.


ലോകത്തെ തന്നെ നടുക്കി
നീ നിൽക്കെ
എണ്ണമറ്റ മർത്യജീവൻ പൊലിഞ്ഞു
ഇനി നാളെ എന്തെന്നറിയാതെ
മർത്യർ
ഗൃഹത്തിനുള്ളിൽ ഏകാകികളായി
മരണകരിമ്പടം പുതപ്പിച്ച്
ഓരോദിനവും ഭയപ്പാടു നീ നൽകി.

പക്ഷേ ഭയമല്ല വേണ്ടത്
ജാഗ്രതയാണെന്ന സത്യം
നാം മനസിലാക്കണം
കൈകൾ ചേർക്കാതെ മനസ്സുകൾ
കോർത്തിടാം
ഒരുമിച്ചു വൈറസ്സിൻ ഭയപ്പാടകറ്റിടാം!
ഒന്നു മാത്രം ഹൃത്തിൽ കുറിച്ചിടാം
ഈ നിമിഷവും കടന്നു പോയിടും
 


ദീപ്തി കൃഷ്ണൻ
സി.എം.എസ്.എച്ച്.എസ് കുമ്പളാംപൊയ്ക
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത