21:14, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadpg(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്=അമ്പിളിമാമൻ | color=3 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനത്തേരിൽ പാറി നടക്കും
അമ്പിളിമാമാ ചങ്ങാതി......
മേഘക്കെട്ടിലൊളിച്ചുകളിക്കാൻ
എന്നേം കൂടെ കൂട്ടാമോ
ഒത്തിരി ഒത്തിരി പാട്ടുകൾ പാടാം
കഥകൾ പറഞ്ഞു രസിപ്പിക്കാം
മതിവരുവോളം പാറി നടന്നി-
ട്ടൊത്തിരികാഴ്ചകൾ കണ്ടീടാം
വേഗം വരുമോ എന്നെ കൂട്ടാൻ
അമ്പിളിമാമാ ചങ്ങാതി......