14:18, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂങ്കുയിൽ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുറ്റത്തെ മാവിൻ പൂത്തകൊമ്പിൽ
ഒറ്റക്കിരിക്കുന്ന പൂങ്കുയിലേ....
രാവിലെ പാടുന്ന മധുമൊഴികൾ
മൂളിത്തരുമോ പൂങ്കുയിലേ....
താഴോട്ട് പോരുമോ പൂങ്കുയിലേ ......
ഒന്നിച്ചു കളിക്കാം പൂങ്കുയിലെ
ഒന്നിച്ചൊരു പാട്ടു പാടാം.........
ഇത്തിരി നേരം ചിലവഴിക്കാം
വറ്റാത്ത സ്നേഹത്തിൻ നാലുപാടും
ആടിപറക്കട്ടെ നിന്റെ ഗാനം
ഒന്നുവാഒന്നുവാ പൂങ്കുയിലേ
പൂങ്കുയിലേ
നിന്റെ കിളിനാദം ഞാൻ കേൾക്കട്ടെ.