മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/കരടിക്കുട്ടൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരടിക്കുട്ടൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരടിക്കുട്ടൻ


കരടിക്കുട്ടാ ചങ്ങാതി
എവിടേയ്ക്കാ നിൻ സഞ്ചാരം
കാട്ടുമരത്തിൻ കൊമ്പത്ത്
തൂങ്ങുന്നുണ്ടൊരു തേൻകൂട്
മതിവരുവോളം തേനുണ്ണാൻ
അവിടേക്കാണെൻ സഞ്ചാരം
അയ്യോ പൊന്നെ തേൻകൊതിയാ
തേനീച്ചപ്പട പൊതിയില്ലേ
ഒട്ടും പേടി എനിക്കില്ല
കട്ടിക്കമ്പിളി കൊണ്ടല്ലോ
എന്നുടെ കുട്ടിക്കുപ്പായം.

അഷിക. പി
മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത