A L P S KOTTANELLOOR/അക്ഷരവൃക്ഷം/എന്റെ ലോകം

10:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ലോകം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ലോകം

തുമ്പീ തുമ്പീ കൊച്ചു തുമ്പീ
നിനക്കുണ്ടൊരു ലോകം
പൂവുകൾതോറും പൂന്തേൻ നുകരും
നിനക്കുമുണ്ടൊരു ലോകം
അതിർത്തിയില്ല വേലികളില്ല
അതിരില്ലാത്തൊരു ലോകം
എനിക്കുമുണ്ടൊരു ലോകം
പള്ളിക്കൂടവും വീടും കളിസ്ഥലവും
എല്ലാം ഉള്ളൊരു ലോകം
എന്നാൽ ഇന്നോ കൊറോണ മൂലം
അടഞ്ഞിരിക്കുന്നെൻ ലോകം
നിന്നെപ്പോലെ പാറിനടക്കാൻ
കഴിയുന്നില്ലെനിക്കിന്ന്
അടഞ്ഞിരിക്കുന്നെൻ ലോകം
വീടു മാത്രമാണെൻ ലോകം.
 


മുഹ്സിന ടി.എ
3 A എ.എൽ.പി സ്കൂൾ കൊറ്റനെല്ലൂർ, തൃശ്ശൂർ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത