സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/ഒരു കോവിഡ് കാലം

20:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13947 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കോവിഡ് കാലം | color= 1 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കോവിഡ് കാലം

രാജ്യത്തെ ഒന്നൊന്നായി
വിഴുങ്ങുന്നീ ഭീകരൻ
ലോകത്തെ ഒന്നാകെ വിറപ്പിക്കുന്നു
  സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചവൻ
പിടി കൊടുക്കാതെ പടർന്നീടുന്നു
തീവണ്ടിയില്ലന്റെ നാട്ടിലിന്ന്
ബസുകൾ ചീറി പായുന്നില്ല
ആകാശത്തിലൂടെ പറന്നു പോയ
യന്ത്രപ്പക്ഷികളൊന്നുമില്ല
മീൻ വണ്ടികളൊന്നും കൂകുന്നില്ല
വൈറസിനെ തടഞ്ഞു നിർത്തിടാനായി
ലോക്ക് ഡൌൺ കാലത്തിൽ നമ്മളിന്ന്
വീടിനു പുറത്തിറങ്ങി പോയാൽ
പോലീസുകാരാവർ തല്ലിടുന്നെ
ആരോഗ്യ പ്രവർത്തകർ എല്ലാവരും
രാവും പകലും പണി തുടങ്ങി
കേരള നാടിനെയങ്ങനൊന്നും
കീഴടക്കാനായി വിടുകയില്ല
കോവിഡ് മഹാമാരിയെ
തീർച്ചയായും നമ്മൾ തുടച്ചു മാറ്റും
അതി ജീവനത്തിൻ കഥകളെല്ലാം
ഭാവി തല മുറയോട് ഓതിടുവാൻ
പാലിക്കാം നമുക്ക് സാമൂഹിക അകലം
 

നൃപൻ മനോജ്‌
5 D സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത