ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും
നാം ഇന്ന് നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നാണ് പരിസ്ഥിതി മലീനീകരണം. നമ്മുടെ ചുറ്റുമുള്ള ഫാക്ടറികളിൽ നിന്നും അറവുശാലകളിൽ നിന്നും അതുപോലെ മറ്റ് സ്ഥലങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ ജലാശയങ്ങളിലും വഴിയോരങ്ങളിലും മറ്റും പുറന്തള്ളുന്നു .ഇതുമൂലം നിരവധി ആരോഗ്യപ്രശ്നങ്ങൾ നാം നേരിടേണ്ടിവരുന്നു. മരങ്ങൾ മുറിച്ചും പുഴയിൽ നിന്നും മണൽ വരിയും വയൽ നികത്തിയും കുന്നുകൾ ഇടിച്ചു നിരത്തിയും വേറൊരു വശത്തു പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്നു . ഇതിനൊക്കെ കാരണമാകുന്നത് നാം ഓരോരുത്തരുമാണ്. നമ്മുടെ സ്വാർത്ഥ മനോഭാവമാണ് ഇതിനൊക്കെ കാരണം. നാമൊന്ന് മനസ്സുവെച്ചാൽ ഒരു പരിധി വരെ ഇതിനെ തടയാനാകും. മരങ്ങൾ മുറിക്കാതെയും അന്തരീക്ഷം മലിനമാക്കാതെയും , മരങ്ങൾ നാട്ടു നനച്ചു വളർത്തിയും ഒക്കെ നമ്മുടെ പിൻഗാമികൾ ഇവിടെ ജീവിച്ചിരുന്നു. അവരുടെ പാതയിലൂടെ സഞ്ചരിച്ചാൽ നമുക്കും ഈ പ്രശ്നങ്ങളൊന്നുമില്ലാതെ സുഖമായി ജീവിക്കാം. മനുഷ്യന്റെ സ്വാർത്ഥ താത്പര്യങ്ങൾ വെടിഞ്ഞ പ്രകൃതിയുമായി ഒത്തിണങ്ങി നമുക്ക് മുൻപോട്ട് പോകാം.
|