14:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rose Mary T(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=സമസ്ത സുന്ദര ഭൂമി | color=4 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹരിതസൗന്ദര്യം മറുകുടം ചാർത്തിയ
ഹരിത സുന്ദരമാ ഭൂമി
ജീവജാല മാലകൾ പൂത്താലി-
യാട്ടുന്ന സുന്ദര മധുമലർ ഭൂമി
കിളികൾ തൻ സുന്ദര നാദവും
വ്യക്ഷലതകൾ തൻ ഹരിതാഭയും
പുഴകൾ തൻ സുന്ദര ശബ്ദവും
കൊടുമുടികൾ തൻ തലയെടുപ്പും ചേർന്ന
ജീവസൗന്ദര്യ ധരണി.
അരുണൻ തൻ പ്രകാശമേകി
തിരിതെളിച്ച സമസ്ത സൗന്ദര്യ ഭൂമി
സർവ്വ ചരാചരങ്ങൾ ഒന്നിച്ചു വാഴും
ജീവ ചൈതന്യ ഭൂമി.
ജീവൻ തൻ തുടിപ്പുണരും
ജീവ സൗഭാഗ്യ സുന്ദര ഭൂമി
സമസ്ത സൗന്ദര്യം ഒത്തു ചേർന്ന
സൗഭാഗ്യ സുന്ദര ഭൂമി.
സർവ്വവുംചേർന്ന് പൂത്താലിയാക്കിയ സുന്ദരസുരഭില ഭൂമി