11:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13373(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയുടെ കിലുക്കം | കാതിൽ വന്നപ്പോൾ
അറിഞ്ഞില്ല അത് അമ്മയുടെ കണ്ണീരാണെന്ന് ...
ആ കണ്ണീരിൽ നീരാടിയപ്പോഴും അമ്മ എന്നെ ചേർത്തു പിടിച്ചു.
മരങ്ങളുടെ നിഴൽ നിലച്ച നിലത്ത് കളിച്ചപ്പോൾ അമ്മ കരഞ്ഞില്ല...
പക്ഷേ, ആ അവസ്ഥ
പിന്നീട് ഒരു പ്രളയത്തിൻ്റെ
രൂപത്തിൽ വരുമെന്ന് ആര് അറിഞ്ഞു ...
പക്ഷേ അതിജീവിച്ചു
അതിന് ശേഷം ഞാൻ അമ്മയെ വേദനിപ്പിച്ചില്ല.
പക്ഷേ അമ്മ കരഞ്ഞു
അത് സന്തോഷത്തിൻ്റെ
കണ്ണീരാണെന്ന് മാത്രം...