പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വമുള്ള നാട്
ശുചിത്വമുള്ള നാട്
ഒരിടത്തൊരിടത്ത് രാഘവൻ എന്ന ശുചിത്വശീലൻ ഉണ്ടായിരുന്നു .അദ്ദേഹം വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കും .അദ്ദേഹത്തിന്റെ വീടിനടുത്തു അവന്റെ സുഹൃത്തായ മാധവൻ ഉണ്ടായിരുന്നു . മാധവൻ ശുചിത്വ ശീലം പാലിക്കാത്തവനാണ് . അതുകൊണ്ടു തന്നെ ആ വീട്ടുകാർക്ക് ഇടയ്ക്കിടെ പല അസുഖങ്ങളും വരാറുണ്ടായിരുന്നു . എന്നാൽ രാഘവന്റെ വീട്ടിൽ അങ്ങനെയൊന്നും ആർക്കും അസുഖം വരാറില്ല . അങ്ങനെ പെട്ടെന്ന് ഒരു ദിവസം മാധവന് പനി വന്നു . ഡോക്ടറെ കാണിച്ചു . മരുന്ന് കഴിക്കാൻ തുടങ്ങി . രാഘവന്റെ സുഹൃത്തായ മാധവന് അസുഖം വന്നു എന്നറിഞ്ഞപ്പോൾ രാഘവൻ മാധവനെ കാണാൻ അവന്റെ വീട്ടിൽ ചെന്നു.അപ്പോഴാണ് അവന്റെ വീട്ടിലെ ചെടിച്ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് രാഘവന്റെ ശ്രദ്ധയിൽ പെട്ടത് . അവൻ ഉടനെ തന്നെ അത് മറിച്ചുകളഞ്ഞു . അങ്ങനെ രാഘവൻ വീട്ടിനകത്തേക്ക് കയറി . മാധവന്റെ ചേച്ചി ചോദിച്ചു , " നിങ്ങളുടെ വീട്ടിൽ ആർക്കെങ്കിലും രോഗം വന്നാൽ അതിനെ നേരിടാനുള്ള ശക്തിയും പ്രതിരോധശേഷിയും ഉണ്ട് .അതെങ്ങനെയെന്ന് പറയാമോ?" "ഞാനിവിടെ വരുമ്പോൾ ചെടിച്ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് കണ്ടു . നിങ്ങൾ വ്യക്തിശുചിത്വവും സാമൂഹിക ശുചിത്വവും പാലിച്ചാൽ പ്രതിരോധശേഷി ഉണ്ടാകും ." അദ്ദേഹം മറുപടി നൽകി . മാധവനും കുടുംബവും ശുചിത്വം പാലിക്കാൻ തുടങ്ങി . ആ നാട്ടിലെ എല്ലാവരും ശുചിത്വം ശീലമാക്കി .പിന്നെ ആ നാട്ടിലുള്ളവർക്ക് ഇടക്കിടെ അസുഖം വരാൻ ഇടയാകാറില്ല . അങ്ങനെ ആ നാട് ശുചിത്വമുള്ള നാടായി മാറി .
|