ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/തേങ്ങുന്ന ഭൂമി

21:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42030 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തേങ്ങുന്ന ഭൂമി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേങ്ങുന്ന ഭൂമി

കൊല്ലരുത് കൊല്ലരുത്
    ഭൂമിയെന്നമ്മയെ
കൊന്നിടുന്നൂയിന്ന്
   മാലിന്യക്കുന്നുകൾ
ഭൂമിയെന്ന മൂന്ന-
   ക്ഷരമല്ലിവിടെ
മൂവായിരത്തോളം
  മാലിന്യം മാത്രം
തേങ്ങുന്നു വിതുമ്പുന്നു
   ദൂരേയ്ക്കോടുന്നു
മാലിന്യത്തെയോർത്തിതാ
  നെടുവീർപ്പൊഴുക്കുന്നു
ഭൂമിയിന്നും
   നെടുവീർപ്പൊഴുക്കുന്നു
ഭൂമിയമ്മയുടെ
  കണ്ണുനീർ കണ്ടിട്ടും
കുറച്ചില്ല മാലിന്യം
  ദുഷ്ടന്മാർ ഇതുവരെ
കുറയ്ക്കണം മാലിന്യം
  രോഗമകറ്റുവാൻ
തേങ്ങിക്കരഞ്ഞിന്നു
  ഭൂമി മാത്രം ഭൂമി മാത്രം...

 

സുധീനാബീവി.എസ്സ്
8C ഗവൺമെന്റ് എച്ച്. എസ്സ്. മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത