ശുചിത്വ ശീലം മനുഷ്യർക്കിടയിൽ
വളർത്തീടേണം മടിയാതെ
ശുചിത്വമെന്നൊരു ആദ്യ പാഠം
ഓതുക വേണം കാതുകളിൽ
കുഞ്ഞു മനസ്സിൽ ശുചിത്വ ബോധം
പടുത്തുയർത്താം കൂട്ടായീ
ഉണർത്തിടാം പുതു തലമുറയെ
രോഗമില്ല നാളേക്കായ്
കൊറോണ പോലെ മഹാമാരികൾ
ഓരോന്നായീ വന്നീടിൽ
പ്രതിരോധിക്കാം തുരത്തീടാം
ഒറ്റക്കെട്ടായി നമുക്കതിനെ
ശുചിത്വ ബോധം ഉള്ളവരായ്
നാടിൻ നന്മയെ കാത്തീടാം
അളക
7 A ജി യു പി എസ് മണക്കാട് കോഴിക്കോട് റൂറൽ ഉപജില്ല കോഴിക്കോട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത