ജി യു പി എസ് മണക്കാട്/അക്ഷരവൃക്ഷം/നല്ല നാളെയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളെയ്ക്കായ്

ശുചിത്വ ശീലം മനുഷ്യർക്കിടയിൽ
വളർത്തീടേണം മടിയാതെ
ശുചിത്വമെന്നൊരു ആദ്യ പാഠം
ഓതുക വേണം കാതുകളിൽ
കുഞ്ഞു മനസ്സിൽ ശുചിത്വ ബോധം
പടുത്തുയർത്താം കൂട്ടായീ
ഉണർത്തിടാം പുതു തലമുറയെ
രോഗമില്ല നാളേക്കായ്
കൊറോണ പോലെ മഹാമാരികൾ
ഓരോന്നായീ വന്നീടിൽ
പ്രതിരോധിക്കാം തുരത്തീടാം
ഒറ്റക്കെട്ടായി നമുക്കതിനെ
ശുചിത്വ ബോധം ഉള്ളവരായ്‌
നാടിൻ നന്മയെ കാത്തീടാം
 

അളക
7 A ജി യു പി എസ് മണക്കാട്
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത