സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./അക്ഷരവൃക്ഷം/തോഴി

തോഴി

ജീവിതമാകുന്ന തോണിയാത്രയിൽ
കണ്ടുമുട്ടി ഒരു തോഴിയെ
പു‍ഞ്ചിരി തൂകുന്ന ആമുഖം
എൻ സ്മരണയിൽ നിറ‍ഞ്ഞൊഴുകി
എന്നോ നാം അടുത്തു
അളക്കാനാവാത്തവിധം തമ്മിൽ സ്നേഹിച്ചു
       അരികിൽ നീ ഇരുന്നതും
        നിൻ മധുരമാകും ചിരിയും
        നിൻ കൊച്ചു സങ്കടവും
         നിൻ കൊച്ചു കൊച്ചു സന്തോഷവും
 ഒരു കൊച്ചു തേങ്ങലോടെ
‍‍‍‍‍‍‍ഞാൻ ഒാർക്കുന്നു
പിരി‍‍‍ഞ്ഞു തോഴി നാം പിരിഞ്ഞു
എങ്കിലും നിൻെറ വരവും കാത്ത് ഞാൻ
ഏകയായി ഈ മാവിൻ ചുവട്ടിൽ
ഒരിക്കൽ കൂടി നിൻ വരവും കാത്ത്
 

സെലിൻ സെബാസ്റ്റ്യൻ
9 ബി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ, ചങ്ങനാശ്ശേരി
<ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:<ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:<ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത