12:53, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ജാഗ്രത | color=4 }} <center> <poem> പ്രകൃത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിതൻ ക്ഷോഭമാം പ്രളയംപോലെ
അതുപോലെ വന്നൊരു ഓഖിപോലെ
പ്രകൃതി ചൊരിഞ്ഞ മഹാമാരിയാണിന്നു
കൊവിഡ് എന്നൊരു വൈറസ് ബാധ
മനുഷ്യൻ ചെയ്യുന്ന പാപങ്ങൾക്കായി
ഉതിർന്നതാണോ ഈ കൊറോണ വൈറസ്
മരുന്നില്ല,മന്ത്രവുമില്ല ഇതിനായി
ലോക്ഡൗൺ എന്നൊരു പ്രതിവിധി മാത്രം
ഡോക്ടർമാരെയും പോലീസുകാരെയും
നന്ദി പറഞ്ഞു വണങ്ങുക നാം
ജാഗ്രതയോടെ ജീവിക്കൂ നാം
ശുചിത്വം പുലർത്തിയിനി ജീവിക്കൂ നാം.