19:07, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bemhss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വേനൽ മഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനലിലമരുന്ന എൻ പൂന്തോപ്പിലെ
സസ്യജാലങ്ങൾ തേടുന്നു നിന്നെ
ആഴത്തിലിറങ്ങിയ വേരിനെ കുളിർപ്പി–
ക്കാനായി തളിരിലകൾ തളിർക്കാനായി
വാനം നീളെ പാറിപറക്കുന്ന
പറവകൾ തേടുന്നു നിന്നെ
പറന്നകന്ന് പോയാലും ഒരു മരീചിക
പോലുമില്ല തൃഷ്ണം ശമിപ്പിക്കാനായി
പിന്നെയീ ഞാനും കാത്തിരിക്കുന്നൂ നിനക്കായ്
നീ വന്നീടുമ്പോൾ ശാന്തമായീടും എൻ ചിന്തകൾ
വരണ്ടുണങ്ങിയ മനവും നനഞ്ഞുതിരും
പകലന്തിയോളം താപയായി നിന്ന
വാനം അന്ധകാരം വന്നു മൂടും നേരം
എവിടെ നിന്നോ വീശുന്നൂ കുളിർ തെന്നൽ
അതിനൊപ്പം നീയും അപ്രതീക്ഷിതയായ്
നീർമുത്തുകളായി നീ പൊഴിഞ്ഞീടവേ
ഉയരുന്നു പുതുമണ്ണിൻ ഗന്ധം
സസ്യജാലങ്ങൾ ഇരുചില്ലനിവർത്തി
നിന്നെ സ്വീകരിച്ചീടുന്നു
ജീവജാലങ്ങൾ പറവകൾ
തെളിനീരാൽ നീരാടിടുന്നൂ
ഞാനും നനഞ്ഞു നിന്നെ
എൻ മനവും കുളിർപ്പിച്ചു നീ
ഇനിയും നീ വരൂ കുട
നിവർത്താതെ ഞാൻ നിന്നീടാം......