ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/മിന്നുവിന്റെ മാങ്ങ

Schoolwiki സംരംഭത്തിൽ നിന്ന്
18:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48528 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മിന്നുവിന്റെ മാങ്ങ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മിന്നുവിന്റെ മാങ്ങ

ഒരു ദിവസം മിന്നു എന്ന് പേരുള്ള ഒരു പെൺകുട്ടി വീട്ട് മുറ്റത്തെ മാവിൻ ചുവട്ടിൽ കളിക്കുകയായിരുന്നു. പെട്ടന്നാണ് അവൾ മാവിൻ ചുവട്ടിൽ ചാടി കിടക്കുന്ന മാമ്പഴം കണ്ടത്. മാമ്പഴം കണ്ടതും തുള്ളിച്ചാടി അവൾ മാമ്പഴം എടുത്ത് കഴിക്കാൻ ഒരുങ്ങി ,പക്ഷെ ഭാഗ്യവശാൽ അവളുടെ അമ്മ ആ വഴി വന്നു അവളുടെ അമ്മ അത് കണ്ടയുടനെ അവളോട് അത് കഴിക്കരുതെന്ന് ആവശ്യപ്പെട്ടു. അപ്പോൾ അവൾ അമ്മയോട് ചോദിച്ചു: എന്താണമ്മേ ഇത് കഴിച്ചാൽ ഇത് നല്ല മാമ്പഴമല്ലേ....? അപ്പോൾ അവളുടെ അമ്മ അവളോട് പറഞ്ഞു: നിലത്ത് ചാടിക്കിടക്കുന്ന ഏത് വസ്തുവും കഴുകി വൃത്തിയാക്കാതെ കഴിക്കരുത്. അതിൽ പലതരം രോഗാണുക്കൾ ഉണ്ടാക്കും. അത് വയറ്റിൽ എത്തിയാൽ നമുക്ക് പലതരം രോഗങ്ങളുമുണ്ടാകും. അതുകൊണ്ട് മിന്നൂ.. ഈ മാമ്പഴം നല്ലപോലെ കഴുകി വൃത്തിയാക്കിയിട്ട് കഴിക്കൂ. അവൾ അമ്മ പറഞ്ഞതനുസരിച്ച് ആ മാമ്പഴം കഴുകി വൃത്തിയാക്കി കഴിച്ചു.അന്ന് മുതൽ അവൾ വൃത്തിയാക്കിയിട്ടേ കഴിക്കൂ....... ഗുണപാഠം :"നിലത്തോ വൃത്തിയില്ലാത്ത സ്ഥലത്തോ കിടക്കുന്ന ഏത് വസ്തുവും കഴുകി വൃത്തിയാക്കിയിട്ടെ ഉപയോഗിക്കാവൂ..."

ഷംന : എൻ
3 B ജി.എൽ.പി.എസ് പൂങ്ങോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ