ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/ഒരുമ
ഒരുമ
ഒരു ദിവസം അനു എന്ന കുട്ടിയും അനിയനും കൂടി അവളുടെ വീട്ടിൽ കളിക്കുകയായിരുന്നു. അപ്പോഴാണ് അവളുടെ ചങ്ങാതിയായ അപ്പു അവിടേക്ക് വന്നത്.അപ്പു പറഞ്ഞു നീ നിൻ്റെ അനിയൻറ കൂടെ കളിക്കുകയാണോ? നീ എന്താ പുറത്തു വരാത്തത്. അപ്പോൾ അനു പറഞ്ഞു. ഇപ്പോൾ കൊറോണക്കാലമല്ലേ? നീ എന്താ ഓടിച്ചാടി നടക്കുന്നത്. കൊറോണക്കാലത്ത് നമ്മൾ വീട്ടിൽ ഒതുങ്ങിക്കഴിയണം.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഇടക്കിടെ കൈ കൊണ്ട് മൂക്കിലോ വായിലോ കണ്ണിലോ തൊടാതിരിക്കുക. ആവശ്യമില്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത്.വീട്ടിൽ നമുക്ക് കളിക്കാൻ പറ്റുന്ന എത്രയെത്ര കളികളുണ്ട്. അപ്പോൾ നമ്മൾ വീട്ടിൽ ഇരുന്നു തന്നെ പല കളികളും കളിക്കാം. അപ്പോൾ അപ്പു പറഞ്ഞു. എനിക്ക് എല്ലാം മനസിലായി. അതു കൊണ്ട് ഞാൻ തിരിച്ചു പോവുകയാണ്. എനിക്ക് ഇതെല്ലാം പറഞ്ഞു തന്നതിന് നന്ദി
|