എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/ഇതാണ് നമ്മൾ ചെയ്യേണ്ടത്

15:00, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aupskeralassery (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇതാണ് നമ്മൾ ചെയ്യേണ്ടത് | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇതാണ് നമ്മൾ ചെയ്യേണ്ടത്

ഒരു അസുഖം വരുമ്പോൾ അല്ല പരിസ്ഥിതിയെ നോക്കേണ്ടത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ശീലമാക്കേണ്ടതാണ്. മാലിന്യങ്ങൾ വലിച്ചെറിയരുത്. പൊതു സ്ഥലത്ത് തുപ്പരുത്. പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിയരുത്. പുഴകളിലും തോടുകളിലും മാലിന്യങ്ങൾ ഇടരുത്. ഇനി നമ്മൾ ചെയ്യേണ്ടതെന്തൊക്കെ എന്നു നോക്കാം .ആഹാരത്തിനു മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകണം. ദിവസവും കുളിക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കണം. തുറന്നു വെച്ച ആഹാരം കഴിക്കരുത്. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും മുട്ടയും പാലും ഭക്ഷണത്തിലുൾപ്പെടുത്തണം. ഇങ്ങനെ നാമെങ്ങനെ നമ്മളെ ശ്രദ്ധിക്കുന്നുവോ അതുപോലെ പ്രകൃതിയേയും ശ്രദ്ധിക്കണം. മരങ്ങൾ ധാരാളം വച്ചുപിടിപ്പിക്കണം. പ്രകൃതിക്ക് ദോഷമായ ഒരു പ്രവർത്തിയും ചെയ്യരുത്

നിവേദിത എം
1 A എ യു പി സ്കൂൾ കേരളശ്ശേരി പാലക്കാട്,പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം