എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/എന്റെ ഗ്രാമം
കട്ടപ്പന പട്ടണത്തീല്‍നിന്നും രണ്ട് കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഇടുക്കി റോഡരുകില്‍ സ്ഥിതിചെയ്യുന്ന ശാന്തസുന്ദരമായ ഗ്രാമമാണ് വെള്ളയാംകുടി. പരിശുദ്ധിയുടെ സൗരഭ്യം പരത്തി ഉയര്‍ന്നുനില്‍ക്കുന്ന ഇടവകദേവാലയം കൂട്ടായ്മയുടെയും കരുത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമാണ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രദേശം കട്ടപ്പനയുടെ പ്രധാനഭാഗമായിത്തന്നെ മാറിക്കഴിഞ്ഞു. റണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമവും ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിനു പ്രേരകമായി. പാലാ, മിനച്ചില്‍,കാഞ്ഞിരപ്പള്ളി തുചങങ്ിയ പ്രദേശങ്ങളില്‍നിന്നും വന്നവരായിരുന്നു കുടിയേറ്റക്കാറില്‍ ഭൂരിഭാഗവും. കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നും രക്ഷനേടാന്‍ മരങ്ങള്‍ക്കുമുകളില്‍ ഏറുനാടങ്ങളഅ തീര്‍ത്താണ് ആദ്യകാലങ്ങളില്‍ ജീവിച്ചിരുന്നത്. ആദ്യകാലത്ത് ഏലപ്പാറയില്‍ ബസ്സിറങ്ങി അവിടെനിന്നും കാല്‍നടയായി ഉപ്പുതറ, അയ്യപ്പന്‍കോവില്‍ വഴിയാണ് കര്‍ഷകര്‍ ഇവിടെ എത്തിയിരുന്നത്. കട്ടപ്പന മുതല്‍ വെള്ളയാംകുടിവരെ റോഡില്‍ ഒരുവശം പാടമായിരുന്നു. അതിനാല്‍ വലിയകണ്ടം എന്ന് ഈ പ്രദേശംഅറിയപ്പെടുന്നു. ഗിരിവര്‍ഗ്ഗക്കാരായ മന്നാന്‍സമുദായത്തില്‍പെട്ടവരുടെ അധിവാസകേന്ദ്രമായിരുന്നു അന്ന് ഈ പ്രദേശം. അവര്‍ പല കുടികളിലായാണ് കഴിഞ്ഞിരുന്നത്. ഓരോ കുടിയും അതിന്റെ നേതാവിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെ നേതാവിന്റെ പേര് വെള്ളയാന്‍ എന്നായിരുന്നു. ഈ പ്രദേശത്ത് നടത്തേണ്ട വിളകളെല്ലാം ക്രമീകരിച്ചിരുന്നത് വെള്ളയാനായിരുന്നു. വെള്ളയാന്റെ കുടി എന്നതു ലോപിച്ച് വെള്ളയാന്‍കുടിയും പിന്നീട് വെള്ളയാംകുടിയും ആയി. കുടിയേറ്റം വ്യാപകമായതോടെ തനതായ ജീവിതശൈലിയും സംസ്കാരവും ആചാരനുഷ്ഠാനങ്ങളും ഉണ്ടായിരുന്ന ഗിരിവര്‍ഗ്ഗക്കാരില്‍ ഭൂരിഭാഗവും ഇവിടം വിട്ടുപോയി. ആദ്യകാലത്ത് ഇവിടുത്തെ താമസം വളരെയേറെ ക്ലേശം നിറഞ്ഞതും ഭീതിനിറഞ്ഞതും ആയിരുന്നു. ഗതാഗതസൗക